അഴിത്തല ബോട്ടപകടം: അബ്ദുല്‍ മുനീറിന്റെ മൃതദേഹം കണ്ടെത്തി
30 പേര്‍ സഞ്ചരിച്ച വലിയ ഫൈബര്‍തോണി ഇന്നലെ ഉച്ചയോടെയാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാസര്‍കോട്: അഴിത്തലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ആദന്റെപുരക്കല്‍ അബ്ദുല്‍ മുനീറിന്റെ (46) മൃതദേഹം കണ്ടെത്തി. കാഞ്ഞങ്ങാട് ബീച്ചില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. പരപ്പനങ്ങാടി അരിയല്ലൂര്‍ സ്വദേശി കൊങ്ങന്റെ ചെറുപുരക്കല്‍ കോയമോന്‍ ഇന്നലെ അപകടത്തില്‍ മരിച്ചിരുന്നു. കോയമോന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടിന് ആലുങ്ങല്‍ ബീച്ച് ഖബറിസ്ഥാനില്‍ ഖബറടക്കി.
30 പേര്‍ സഞ്ചരിച്ച വലിയ ഫൈബര്‍തോണി ഇന്നലെ ഉച്ചയോടെയാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.