ദിഷ രവിയുടെ അറസ്റ്റ്: ജനാധിപത്യം മുന്‍പെങ്ങുമില്ലാത്ത വിധം ആക്രമണം നേരിടുന്നതായി കെജ്‌രിവാള്‍
ശനിയാഴ്ചയാണ് ദിശയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ടൂള്‍ കിറ്റ് കേസില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിനെതിരേയാണ് ഡല്‍ഹി പോലിസ് ആദ്യം കേസെടുത്തത്.
ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യത്തിന് നേര്‍ക്ക് മുന്‍പെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമാണ് നടക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 'ടൂള്‍ കിറ്റ്' കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ട്വീറ്റിലൂടെയാണ് കെജ്‌രിവാള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയാണ് ദിശയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ടൂള്‍ കിറ്റ് കേസില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിനെതിരേയാണ് ഡല്‍ഹി പോലിസ് ആദ്യം കേസെടുത്തത്. രാജ്യദ്രോഹക്കുറ്റവും ഗൂഢാലോചനയുമാണ് ഗ്രേറ്റക്കെതിരെ ചുമത്തിയിരിക്കുന്നത്.
'21 കാരി ദിഷയുടെ അറസ്റ്റ് ജനാധിപത്യത്തിന് നേര്‍ക്ക് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള ആക്രമണം ആണ്. നമ്മുടെ കര്‍ഷകരെ പിന്തുണക്കുന്നത് ഒരു കുറ്റകൃത്യമല്ല.' കെജ്‌രിവാള്‍ ട്വീറ്റില്‍ കുറിച്ചു.