മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ പി എച്ച് അബ്ദുല്ല അന്തരിച്ചു

Update: 2024-05-07 05:19 GMT
കൊണ്ടോട്ടി(മലപ്പുറം): കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ് ലിം ലീഗ് നേതാവും പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുല്ല അന്തരിച്ചു. ഭാഷാസമരം, ചാലിയാര്‍ സമര ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു. പിതാവ്: പരേതനായ ആക്കോട് ചണ്ണയില്‍ പാലത്തിങ്ങല്‍ ഹസന്‍. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എച്ച് ആയിഷാ ബാനു മകളാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. എംഎസ്എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.
Tags:    

Similar News