നവംബര്‍ 1ന് കേരളപ്പിറവി ആഘോഷിക്കും: എസ്ഡിപിഐ
പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സാദിഖ് (അസി. പ്രഫസര്‍ മലയാളം വിഭാഗം സിബ്ഗ കണ്ണൂര്‍), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി), ഡോ.സി എച്ച് അഷ്‌റഫ് (എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), മാധ്യമ പ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി തുടങ്ങിയവര്‍ പങ്കെടുക്കം.
തിരൂര്‍: നമ്മുടെ കേരളം, നമ്മുടെ മലയാളം എന്ന ആശയം ഉയര്‍ത്തി നാളെ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വിവിധങ്ങളായ ആഘോഷ പരിപാടികളോടെ അവിസ്മരണീയമാക്കി മാറ്റാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ വൈകിട്ട് നാലുമണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ 'മലയാളം ഒരുമയും പെരുമയും' എന്ന വിഷയത്തില്‍ സാംസ്‌കാരിക സംഗമം നടത്തും.
പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സാദിഖ് (അസി. പ്രഫസര്‍ മലയാളം വിഭാഗം സിബ്ഗ കണ്ണൂര്‍), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി), ഡോ.സി എച്ച് അഷ്‌റഫ് (എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), മാധ്യമ പ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി തുടങ്ങിയവര്‍ പങ്കെടുക്കം.
ഇതിന്റെ ഭാഗമായിജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നാടും വികസനവും പ്രമേയമാക്കി വികസന സെമിനാറുകള്‍, സംവാദ സദസ്സ്, സാംസ്‌കാരിക സായാഹ്നം, കലാ കായിക വൈജ്ഞാനിക മല്‍സരങ്ങള്‍ തുടങ്ങിയ വ്യത്യസ്തവും ആകര്‍ഷണീയവുമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ സവിശേഷവും ചരിത്രപരവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കി, ഫെഡറലിസത്തെ പോലും തകര്‍ത്തെറിഞ്ഞ് ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ഭാഷാ തുടങ്ങി ഏകശിലാ ധ്രുവത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടം അതിവേഗം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ ഇത്തരത്തില്‍ ഭാഷാ വൈവിധ്യങ്ങളെ ദേശഘടനയുടെ രൂപകല്‍പ്പനയ്ക്ക് പരുവപ്പെടുത്തിയ ദിനം ആഘോഷിക്കല്‍ എന്തുകൊണ്ടും ഒരു പ്രതിരോധവും ഒരു പോരാട്ടവുമാണ്. ഛിദ്രതയുണ്ടാക്കുന്ന നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്ന പൗരന്മാരുടെ മുന്നറിയിപ്പു കൂടിയാണ് കേരളപ്പിറവി ദിനാഘോഷങ്ങളിലൂടെ നാം നല്‍കേണ്ടത്.
വാര്‍ത്താസമ്മേളനത്തില്‍ സൈതലവി ഹാജി (ജില്ലാ വൈസ് പ്രസിഡന്റ്), ഷെരീഖാന്‍ (സ്വാഗത സംഘം ചെയര്‍മാന്‍), അഡ്വ. കെ സി നസീര്‍ (ജില്ലാ സെക്രട്ടറി), നജീബ് തിരൂര്‍ (സ്വാഗത സംഘം കണ്‍വീനര്‍), സദഖത്തുള്ളതാനൂര്‍ പങ്കെടുത്തു.