കേരളീയ സമൂഹത്തിന്റെ നിസംഗത അപകടസൂചനയെന്ന് തുഷാര്‍ഗാന്ധി
രാജ്യത്തിന്റെ പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു
കൊച്ചി: സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയ നടന്‍മാരെ ആരാധിക്കുന്ന നടപടി അല്‍ഭുദപ്പെടുത്തുന്നുവെന്ന് മഹാത്മാഗാന്ധിയുടെ തുഷാര്‍ ഗാന്ധി. മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകനാണ് തുഷാര്‍. ആക്രമണങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാതെ മൊബൈലില്‍ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പ്രവണത വര്‍ധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബും തേവര സേക്രട്ട്ഹാര്‍ട്ട് കൊളേജ് ജേണലിസം വിഭാഗവും സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തനത്തിലെ ഗാന്ധിയന്‍ മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ജ്യത്തിന്റെ പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ട്. എന്നാല്‍ സാധാരണക്കാരടക്കം അദൃശമായ സെന്‍സര്‍ഷിപ്പിനെ ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഗാന്ധി പറഞ്ഞ സെന്‍സര്‍ഷിപ്പ് ആത്മസംയമനത്തെയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ദൃശ്യമാധ്യമങ്ങളില്‍ അവതാരകരുടെ ആക്രോശങ്ങളാണ് നിറയുന്നത്. ചര്‍ച്ചകള്‍ വെറും വിനോദപാധികളായി മാറി. സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നതിലല്ലാ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കൊളജ് പ്രിന്‍സിപ്പല്‍ ഡോ. സി എസ് ബിജു, ജേണലിസം വകുപ്പ് ഡയറക്ടര്‍ ബാബു ജോസഫ്, പ്രസ്‌ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ സംസാരിച്ചു.