പുതിയ ബസ് സ്റ്റാന്‍ഡിലെ എസ്‌കലേറ്റര്‍ നിലച്ചത് കോര്‍പ്പറേഷന്റെ അനാസ്ഥ :ബാലന്‍ നടുവണ്ണൂര്‍

Update: 2025-03-20 14:25 GMT
പുതിയ ബസ് സ്റ്റാന്‍ഡിലെ എസ്‌കലേറ്റര്‍ നിലച്ചത് കോര്‍പ്പറേഷന്റെ അനാസ്ഥ :ബാലന്‍ നടുവണ്ണൂര്‍

കോഴിക്കോട്: പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ എസ്‌കലേറ്റര്‍ പ്രവര്‍ത്തന രഹിതമായി മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാത്തത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയെയാണ് വിളിച്ചറിയിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാലന്‍ നടുവണ്ണൂര്‍. ഏറെ തിരക്കുള്ള പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് 2020ല്‍ 11.36 കോടി രൂപ ചിലവില്‍ എസ്‌കലേറ്റര്‍ സ്ഥാപിച്ചത്. യഥാസമയം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണിയും സംരക്ഷണവും നടത്താത്തത് കൊണ്ട് എസ്‌കലേറ്റര്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേഷന്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണമെന്നും എസ്‌കലേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി ജനങ്ങളുടെ യാത്ര പ്രശ്‌നംപരിഹരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Similar News