തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു

കുത്തേറ്റയാളില്‍ നിന്നും കത്തി പിടിച്ചെടുത്തു

Update: 2024-11-08 04:34 GMT

തിരുവനന്തപുരം: മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത്തി(25)നാണ് ഇടത് നെഞ്ചില്‍ കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാനവീയം വീഥിയില്‍ വെച്ച് ഷിയാസ് എന്നയാള്‍ കുത്തിയെന്നാണ് സുജിത്ത് പോലിസില്‍ നല്‍കിയ മൊഴി പറയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുജിത് ചികിത്സ തേടിയ സുജിത്തില്‍ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കേസില്‍ പ്രതിക്കായുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.

Similar News