കൊച്ചിയില്‍ ലക്ഷങ്ങളുടെ ലഹരി വേട്ട: ആറു യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം, എടക്കുന്നം, പ്ലാമൂട്ടില്‍ വീട്ടില്‍, അബു താഹിര്‍ (22), ഈരാറ്റുപേട്ട, അഞ്ചക്കല്‍ വീട്ടില്‍, അജ്മല്‍ ഷാ(23), കണ്ണൂര്‍, എരിവേലി, പടുവിലാക്കണ്ടി വീട്ടില്‍, മിധുന്‍ കൃഷ്ണന്‍ (22), എറണാകുളം, നെടുമ്പാശ്ശേരി, സജിത്ത് (23), കാക്കനാട് ,വാഴക്കാല, വാരിയത്ത് വീട്ടില്‍, നസീര്‍ (47) എന്നിവരെ കഞ്ചാവുമായി വിവിധയിടങ്ങളില്‍ നിന്നും വയനാട്, കാവുമന്നം, കല്ലുവെട്ടാംകുഴിയില്‍, അജ്മല്‍ ജോസ് (23)നെ എംഡിഎംഎ എന്ന മാരക ലഹരിമരുന്നുമായിട്ടാണ് കൊച്ചി സിറ്റി ഡാന്‍സാഫും,പള്ളുരുത്തി, തൃക്കാക്കര ,എറണാകുളം സെന്‍ട്രല്‍ ,പാലാരിവട്ടം പോലിസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

Update: 2020-01-31 15:21 GMT

കൊച്ചി; കൊച്ചിയുടെ വിവിധ ഭാഗങ്ങളിലെ ലഹരി സങ്കേതങ്ങളില്‍ നടത്തിയ റെയിഡില്‍ കഞ്ചാവും മയക്കുമരുന്നുമായി ആറു യുവാക്കള്‍ പോലിസ് പിടിയില്‍.കോട്ടയം, എടക്കുന്നം, പ്ലാമൂട്ടില്‍ വീട്ടില്‍, അബു താഹിര്‍ (22), ഈരാറ്റുപേട്ട, അഞ്ചക്കല്‍ വീട്ടില്‍, അജ്മല്‍ ഷാ(23), കണ്ണൂര്‍, എരിവേലി, പടുവിലാക്കണ്ടി വീട്ടില്‍, മിധുന്‍ കൃഷ്ണന്‍ (22), എറണാകുളം, നെടുമ്പാശ്ശേരി, സജിത്ത് (23), കാക്കനാട് ,വാഴക്കാല, വാരിയത്ത് വീട്ടില്‍, നസീര്‍ (47) എന്നിവരെ കഞ്ചാവുമായി വിവിധയിടങ്ങളില്‍ നിന്നും വയനാട്, കാവുമന്നം, കല്ലുവെട്ടാംകുഴിയില്‍, അജ്മല്‍ ജോസ് (23)നെ എംഡിഎംഎ എന്ന മാരക ലഹരിമരുന്നുമായിട്ടാണ് കൊച്ചി സിറ്റി ഡാന്‍സാഫും,പള്ളുരുത്തി, തൃക്കാക്കര ,എറണാകുളം സെന്‍ട്രല്‍ ,പാലാരിവട്ടം പോലിസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.ഇവരില്‍ നിന്നും 3.3 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

അബു താഹിര്‍ അജ്മല്‍ ഷാ എന്നിവരെ പള്ളുരുത്തിയില്‍ നിന്നുമാണ് 1.025 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തി വരികയായിരുന്നു.കാക്കനാട് തുതിയൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മിധുന്‍ കൃഷ്ണനും സജിത്തും പിടിയിലായത്. ഇവരില്‍ നിന്ന് 2.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.തമിഴ്‌നാട്ടില്‍ പഠിക്കുന്ന സുഹൃത്തുക്കള്‍ വഴി കഞ്ചാവ് കൊച്ചിയിലെത്തിച്ചു. ചെറിയ പാക്കറ്റുകളാക്കി വില്‍പന നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.എറണാകും സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയിലുള്ള ബേസിന്‍ റോഡില്‍ നിന്നുമാണ് നസീര്‍ കഞ്ചാവുമായി പിടിയിലായത്.ഇയാളില്‍ നിന്നും 50 ഗ്രാം ഗഞ്ചാവ് കണ്ടെടുത്തു. കൊച്ചിയിലെ നിരവധി കഞ്ചാവു കേസിലെ പ്രതിയാണ്. നാലു വര്‍ഷം ശിക്ഷയനുഭവിച്ച ഇയാള്‍ കുറച്ചു ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്.

ഡെപ്യൂട്ടി കമ്മീഷണര്‍, ജി പൂങ്കഴലിയുടെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍, ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പള്ളുരുത്തി എസ് ഐ ദീപു, തൃക്കാക്കര എസ് ഐ അബ്ദുള്‍ അസീസ്, പാലാരിവട്ടം എസ് ഐ സേവ്യര്‍, സെന്‍ട്രല്‍ എസ് ഐ ഫുള്‍ജന്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കഞ്ചാവ് ,മയക്കുമരുന്ന് വില്‍പനക്കാരെ കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 

Tags:    

Similar News