കൊടകര കുഴല്‍പ്പണ കേസ്: മുന്‍ ബിജെപി നേതാവിന്റെ മൊഴി രേഖപ്പെടുത്തും

വെളിപ്പെടുത്തലുകളുടെ ഗൗരവം പരിഗണിച്ച് സതീഷിന്റെ വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Update: 2024-11-02 01:08 GMT

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തീരൂര്‍ സതീഷിന്റെ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം അതിന് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്.

മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. വെളിപ്പെടുത്തലുകളുടെ ഗൗരവം പരിഗണിച്ച് സതീഷിന്റെ വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News