കുഴല്‍പ്പണ കേസ് വെളിപ്പെടുത്തിയത് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിട്ടെന്ന് തിരൂര്‍ സതീശ്; സതീശ് സിപിഎമ്മിന്റെ ഉപകരണമാണെന്ന് ശോഭ
സംസ്ഥാന പ്രസിഡന്റാവാന്‍ എനിക്ക് എന്താണ് അയോഗ്യത'
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ സത്യങ്ങള്‍ വെളിപ്പെടുത്തിയത് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണെന്ന് മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശ്. കുഴല്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശോഭയോട് മാത്രമല്ല പല സംസ്ഥാനതല നേതാക്കളോടും പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും സതീശ് പറഞ്ഞു.
അതേസമയം, സതീശ് സിപിഎമ്മിന്റെ ഉപകരണമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കു പിന്നിലെ കഥയും സംഭാഷണവും സംവിധാനവും എകെജി സെന്ററും പിണറായി വിജയനുമാണ്. സതീശന്‍ എന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ബിജെപിയെന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യം.
'സതീശനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റാവാന്‍ ആരാണ് സതീശന്‍. സംസ്ഥാന പ്രസിഡന്റാവാന്‍ എനിക്ക് എന്താണ് അയോഗ്യത'-ശോഭ പറഞ്ഞു.