കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അയല്‍വാസികളായ യുവാക്കള്‍ മരണപ്പെട്ടു

Update: 2024-08-18 16:44 GMT

കോഴിക്കോട്: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അയല്‍വാസികള്‍ മരിച്ചു. വൈകിട്ട് അഞ്ചുമണിക്ക് കോഴിക്കോട് കല്ലായി റെയില്‍വേ ഗേറ്റിനു സമീപമുണ്ടായ അപകടത്തില്‍ കൊണ്ടോട്ടി സ്വദേശികളായ മഞ്ഞപുലത്തു അലി - റസിയ ബീവി ദമ്പതികളുടെ മകന്‍ സിയാദ് അലി (18), കോച്ചാം പള്ളി അമീര്‍ അലി - ഖദീജ ദമ്പതികളുടെ മകന്‍ സാബിത് (21) എന്നിവരാണ് മരിച്ചത്. സിയാദ് അലി വാഴക്കാട് ഐടിഐ വിദ്യാര്‍ത്ഥിയാണ്. മുനവ്വറലി, അഹ്‌മദ് ഹാദി, ഫാത്തിമ റിഫ എന്നിവരാണ് സിയാദ് അലിയുടെ സഹോദരങ്ങള്‍. സിയാദ് അലി സംഭവസ്ഥലത്തു വെച്ച്തന്നെ മരണപ്പെട്ടു. നിദ ഫാത്തിമ, മുഹമ്മദ് ഷഹാന്‍ എന്നിവരാണ് സാബിത്തിന്റെ സഹോദരങ്ങള്‍.




Similar News