കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

Update: 2020-10-21 07:57 GMT

കോഴിക്കോട്: കോഴിക്കോട് മുന്‍ മേയറും സിപിഎം നേതാവുമായ എം ഭാസ്‌കരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കുറച്ചുകാലമായി അസുധബാധിതനായ ഇദ്ദേഹം ജില്ലാ സഹകരണ ആശുപത്രിയിലാണ് മരണപ്പെട്ടത്. 2005 മുതല്‍ അഞ്ചുവര്‍ഷമാണ് കോഴിക്കോട് മേയറായത്. നാലുതവണ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന ഇദ്ദേഹം കോര്‍പറേഷന്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

    കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, റബ്കോ വൈസ് ചെയര്‍മാന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാ സെക്രട്ടറി, സിഐടിയു, ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(സിഐടിയു) ജില്ലാപ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു. ഭാര്യ: പി എന്‍ സുമതി(റിട്ട. അധ്യാപിക, കാരപ്പറമ്പ് ആത്മ യുപി സ്‌കൂള്‍). മക്കള്‍: സിന്ധു, വരുണ്‍(സിപിഎം കരുവിശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗം). മരുമക്കള്‍: സഹദേവന്‍, സുമിത(യുഎല്‍സിസി).




Tags:    

Similar News