കോഴിക്കോട് രണ്ടുനില കെട്ടിടം തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു

അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പോലിസ് പറഞ്ഞു.

Update: 2020-10-22 17:06 GMT

കോഴിക്കോട്: പന്നിയങ്കര വില്ലേജിലെ കണ്ണഞ്ചേരിയില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണു. ഒരാള്‍ മരിച്ചു. 64കാരനായ എന്‍ വി രാമചന്ദ്രനാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തി. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പോലിസ് പറഞ്ഞു.


 




Tags:    

Similar News