പോലിസ് മര്‍ദിച്ച് കൊന്ന രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍
തൊടുപുഴ: നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ച് കൊന്ന രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്റെ തീരുമാനം.
ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചുവെന്നും ഇത് കേസിന് തിരിച്ചടിയായേക്കുമെന്നുമുള്ളതിനാലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കി. മൃതദേഹത്തില്‍ കാണപ്പെട്ട പരുക്കുകളുടെ പഴക്കം പറയാത്തതും ആന്തരാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാത്തതും അടക്കം പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇവ പരിഗണിച്ചാണ് ജുഡീഷ്യല്‍ കമ്മിഷന്റെ നീക്കം.