കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാച്ച് തകര്‍ത്ത സംഭവം: പോലിസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി
ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച് കസ്റ്റംസ് പരിശോധിച്ച, വാച്ച് യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത നിലയിലായിരുന്നു.
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ മറവില്‍ യാത്രക്കാരന്റെ വന്‍ വിലയുള്ള വാച്ച് കേടാക്കിയ സംഭവത്തില്‍ പോലിസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. പരാതിക്കാരന്റെ അഭിഭാഷകന്‍ കെ കെ മുഹമ്മദ് അക്ബറാണ് ഇക്കാര്യമറിയിച്ചത്.
ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച് കസ്റ്റംസ് പരിശോധിച്ച, വാച്ച് യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത നിലയിലായിരുന്നു.
ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലേറെ നല്‍കി സഹോദരന്‍ വാങ്ങിയതാണ് വാച്ചെന്നും ടെക്‌നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം, വാച്ച് കേടാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്തു വിശദമായ അന്വേഷണത്തിനാണ് ഉത്തരവെന്ന് അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നു കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.