എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്
എന്‍സിപിയുടെ അന്വേഷണ കമ്മിഷനു മുന്‍പാകെ ഹാജരായ കോവൂര്‍ കുഞ്ഞുമോന്‍, തോമസ് കെ തോമസിനെ ന്യായീകരിച്ചു.
തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ തോമസ് കെ തോമസ് എംഎല്‍എക്ക് ക്ലീന്‍ചിറ്റ് നല്‍കി എന്‍സിപിയുടെ പാര്‍ട്ടിതല അന്വേഷണ കമ്മിഷന്‍. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാനായി തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയാണ് മുഖ്യമന്ത്രി പിണറായി വിജയനു ലഭിച്ചത്. ഇത് ആന്റണി രാജു മുഖ്യമന്ത്രിക്കു മുന്നില്‍ സ്ഥിരീകരിക്കുകയും കോവൂര്‍ കുഞ്ഞുമോന്‍ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.
എന്‍സിപിയുടെ അന്വേഷണ കമ്മിഷനു മുന്‍പാകെ ഹാജരായ കോവൂര്‍ കുഞ്ഞുമോന്‍, തോമസ് കെ തോമസിനെ ന്യായീകരിച്ചു. അദ്ദേഹം അത്തരം നീക്കം നടത്തിയിട്ടില്ലെന്നും കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിശദീകരിച്ചു. തോമസും തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ പൂര്‍ണമായും കമ്മിഷനു മുന്‍പാകെ നിഷേധിച്ചിരുന്നു.