ലോക്ക് ഡൗണ്‍: കണ്ണൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ കാല്‍നട യാത്ര

Update: 2020-03-29 10:33 GMT

പയ്യോളി: തമിഴ്‌നാട് സ്വദേശികളായ അഞ്ചംഗസംഘം കണ്ണൂരില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടത് കാല്‍നടയാത്രയായി. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതും മുറി ലഭിക്കാത്തതുമാണ് ഇവരെ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് പോവാന്‍ പ്രേരിപ്പിച്ചത്. ഹൈവേയിലൂടെ നടന്നാല്‍ പോലിസ് പിടിയിലാകും എന്നതാണ് റെയില്‍വേ ട്രേക്കിലൂടെ യാത്ര ചെയ്യാന്‍ കാരണം. ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുണ്ടെന്നതിനാല്‍ നാട്ടിലേക്ക് നടന്നുപോവുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് തിക്കോടിയിലെത്തിയ ഇവര്‍ പറഞ്ഞു. വഴിയിലെ കടകളില്‍ നിന്ന് കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിച്ചും വെള്ളം കുടിച്ചുമാണ് യാത്ര തുടരുന്നത്. കഴിഞ്ഞ ദിവസം പയ്യോളി പോലിസ് രണ്ട് ലോറികളിലായി തലശ്ശേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട 70 ഓളം പേരെ പിടികൂടിയിരുന്നു. ഇവരെ ജില്ലാ കലക്ടര്‍ ഇടപെട്ട് കണ്ണൂരിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്.




Tags:    

Similar News