ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവ് അനുവദിക്കണം; വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

Update: 2021-07-06 02:40 GMT

തിരുവനന്തപുരം: മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുക, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം തുടങ്ങി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. അതേസമയം, ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തില്‍ പങ്കെടുക്കുന്നില്ല. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് നടയിലും പ്രാദേശിക തലത്തില്‍ 25,000 കേന്ദ്രങ്ങളിലും ഉപവാസ സമരവും നടത്തും. കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റ് നടയില്‍ രാവിലെ 10 മുതല്‍ 5 വരെ ഉപവസിക്കും. യൂനിറ്റ് തലത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫിസ്, കലക്ടറേറ്റ്, മറ്റു സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലും ഇതേസമയം ഉപവസിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ഉപവാസം സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

lockdown: traders' strike began in Kerala

Tags:    

Similar News