ലോക്ക് ഡൗണ്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ നാലു പേജ് രാമന്റെ പേര് എഴുതല്‍; വിചിത്ര നടപടിയുമായി മധ്യപ്രദേശ് പോലിസ്

കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ നാല് പെണ്‍കുട്ടികളെ കൊണ്ട് ഏത്തമീടിച്ചത് വിവാദമായതിനു പിന്നാലെയാണ് വിചിത്ര നടപടിയുമായി സത്‌ന പോലിസ് മുന്നോട്ട് വന്നത്.

Update: 2021-05-17 13:30 GMT

ഭോപ്പാല്‍: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ കനത്ത പ്രതിസന്ധി സൃഷ്ടിച്ച് മുന്നേറുന്നതിനിടെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍ വൈറസിനെ പ്രതിരോധിക്കുകയാണ്. കൊവിഡ് നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശനനടപടിയാണ് പലയിടത്തും പോലിസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവരുന്നത്.

അതിനിടെ, കൊവിഡ് നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ മധ്യപ്രദേശ് പോലിസ് സ്വീകരിച്ച വിചിത്ര നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നാല് പേജ് നിറയെ ഭഗവാന്‍ രാമന്റെ പേര് എഴുതിച്ചായിരുന്നു പോലിസിന്റെ പ്രാകൃത ശിക്ഷാ നടപടി.

കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ നാല് പെണ്‍കുട്ടികളെ കൊണ്ട് ഏത്തമീടിച്ചത് വിവാദമായതിനു പിന്നാലെയാണ് വിചിത്ര നടപടിയുമായി സത്‌ന പോലിസ് മുന്നോട്ട് വന്നത്.

നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിടിയിലായ ആളിന് രാമന്റെ ചിത്രമുള്ള നോട്ട് ബുക്ക് നല്‍കി പുസ്തകത്തില്‍ രാമന്റെ പേര് എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിങാണ് ഈ വിചിത്രമായ ശിക്ഷാ നടപടിക്കു പിന്നില്‍.ലോക്ക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നാണ് സന്തോഷ് സിങിന്റെ ഭാഷ്യം. ഭോപ്പാലില്‍ മെയ് 24വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

Tags:    

Similar News