ഇറ്റാലിയന്‍ കോച്ച് മാഞ്ചിനി സൗദി അറേബ്യയെ പരിശീലിപ്പിക്കും
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ പോലും ഇറ്റലിക്ക് ആയിരുന്നില്ല.
റിയാദ്: ഇറ്റലിയുടെ പരിശീലക സ്ഥനം ഒഴിഞ്ഞ റോബര്‍ട്ടോ മാഞ്ചിനി സൗദി അറേബ്യയുടെ പരിശീലകനാവും. 77 മില്യണ്‍ മൂല്യമുള്ള ഓഫര്‍ ആണ് മാഞ്ചിനി സ്വീകരിച്ചിരിക്കുന്നത്. അടുത്ത ലോകകപ്പ് വരെ മാഞ്ചിനി സൗദിയില്‍ ഉണ്ടാകും. സൗദി ക്ലബ്ബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാന്‍ ഉദ്ദേശിച്ചാണ് സൗദിയുടെ ഈ നീക്കം.2018ല്‍ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാന്‍ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു. മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ യൂറോ കപ്പില്‍ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാല്‍ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ പോലും ഇറ്റലിക്ക് ആയിരുന്നില്ല. തുടര്‍ന്നാണ് മാഞ്ചിനി ഇറ്റലിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.