തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; എസ്ബിഐയുടെ മൂന്ന് ബ്രാഞ്ചുകളില്‍ നിന്ന് കൊള്ളയടിച്ചത് 70 ലക്ഷം

Update: 2024-09-27 07:01 GMT

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 70 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍.സിസിടിവി ക്യാമറകള്‍ അടിച്ച് തകര്‍ത്താണ് മോഷണം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലിസ് പറയുന്നു. മാപ്രാണം ബ്രാഞ്ചില്‍ നിന്ന് 35 ലക്ഷവും ഷൊര്‍ണ്ണൂര്‍ എടിഎമ്മില്‍ നിന്ന് 9.5 ലക്ഷവും കോലാഴി ബ്രാഞ്ചില്‍ നിന്ന് 25 ലക്ഷവും ആണ് മോഷണം പോയത്.



Tags:    

Similar News