ദമ്മാം: സൗദി അറേബ്യയിലെ അല്‍ അഹ്‌സയില്‍ വന്‍ തീപ്പിടിത്തം. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ മരണപ്പെട്ടതായി റിപോര്‍ട്ട്. അല്‍ അഹ്‌സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ തീപിടിത്തമുണ്ടായത്. സോഫാ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നവരാണ് മരണപ്പെട്ടതെന്നാണ് വിവരം. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്. രണ്ടുപേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നു സൂചനകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.