തുഞ്ചന്‍പറമ്പ് വര്‍ഗീയവാദികളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ കാരണം എംടി: മന്ത്രി എം ബി രാജേഷ്

Update: 2025-01-03 04:14 GMT

പാലക്കാട്: മലപ്പുറം തിരൂരിലെ തുഞ്ചന്‍പറമ്പ് വര്‍ഗീയവാദികളുടെ കൈപ്പിടിയില്‍ അകപ്പെടാതെ പോയതിന് കാരണം എംടി വാസുദേവന്‍ നായരാണെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് കൂടല്ലൂര്‍ ഹൈസ്‌കൂളില്‍ 'ഓര്‍മകളില്‍ എംടിയെന്ന' അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്. ഉറച്ച മതനിരപേക്ഷ നിലപാടുകള്‍ മൂലം ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ട ആളാണ് എംടി. അദ്ദേഹമുണ്ടായതു കൊണ്ട് മാത്രമാണ് തുഞ്ചന്‍പറമ്പ് വര്‍ഗീയ വാദികളുടെ കൈപ്പിടിയില്‍ അകപ്പെടാതെ പോയതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News