മാധ്യമ വിലക്ക്: ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി

Update: 2020-03-11 05:51 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ ആക്രമണങ്ങളെ കുറിച്ചു റിപോര്‍ട്ട് ചെയ്തതിനു ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ മലയാള വാര്‍ത്താ ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. സംപ്രേഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജനാധിപത്യത്തിന്റെ അടിത്തൂണുകളിലൊന്നായ മാധ്യമ സ്വാതന്ത്ര്യത്തിനെതിരേ ഉയര്‍ന്ന കൈയേറ്റത്തെക്കുറിച്ച് അടിയന്തിര ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    കേന്ദ്ര സര്‍ക്കാര്‍ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് എളമരം കരീം എംപി രാജ്യസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്.




Tags:    

Similar News