ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഇ ഡി നോട്ടീസ്

Update: 2021-03-05 13:41 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മാര്‍ച്ച് 15ന് ഓഫിസില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും 2019 ആഗസ്തില്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനു പിന്നാലെ 14 മാസത്തോളം തടങ്കലിലടച്ച ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് മെഹബൂബ മുഫ്തിയെ വിട്ടയച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ മെഹബൂബ മുഫ്തി കടുത്ത വിമര്‍ശകനമുയര്‍ത്തിയിരുന്നു.

Mehbooba Mufti Summoned By Enforcement Directorate On March 15

Tags:    

Similar News