കണ്ണൂര്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈലുകള്‍ പിടിച്ചു; മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍
ഇന്ന് രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. ജയിലിലെ ആറാം ബ്‌ളോക്കില്‍ നിന്നാണ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തത്.
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഇന്നുനടത്തിയ മിന്നല്‍ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു. ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഇന്ന് രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. ജയിലിലെ ആറാം ബ്‌ളോക്കില്‍ നിന്നാണ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തത്.
പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ഒന്നിലും സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയില്‍ അധികൃതര്‍. ഫോണുകളില്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ കണ്ടെത്താനും അധികൃതര്‍ നീക്കം ആരംഭിച്ചു.
തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ മിന്നല്‍ റെയ്ഡുകള്‍ തുടരാന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരില്‍ നിന്നാണോ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നത് അവരെ ജയില്‍ മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, കത്തി, കഞ്ചാവ് തുടങ്ങിയവ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലും പത്തോളം ഫോണുകള്‍ കണ്ടെത്തിയിരുന്നു.