കോഴിക്കോട്: പേരാമ്പ്രയില്‍ മാതാവിനെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാ പീടിക ഇല്ലത്തും മീത്തല്‍ കുട്ടി കൃഷ്ണന്റെ മകള്‍ ഗ്രീഷ്മയും(36) മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും ഗ്രീഷ്മയെയും കുഞ്ഞിനെയും പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ മേപ്പാടി ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗ്രീഷ്മ കുഞ്ഞുമായി കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കല്യാണം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഗ്രീഷ്മക്ക് കുട്ടിയുണ്ടാവുന്നത്. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയ ഗ്രീഷ്മ തിരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.