
കൊച്ചി: എറണാകുളം എസ്ആര്‍എം റോഡില്‍ റോഡില്‍ കത്തിവീശിയത് ചോദ്യംചെയ്ത യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്ററോളം കൊണ്ടുപോയി. കാര്‍ െ്രെഡവര്‍ ലഹരിക്കടിമയാണെന്ന് പോലിസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കാറില്‍വന്ന അഞ്ചുപേര്‍ കത്തിയുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടുത്തുള്ള ഹോസ്റ്റലില്‍ വടിവാളും കത്തിയും വീശി പ്രശ്‌നങ്ങളുണ്ടാക്കി. കാറില്‍ വേറെയും ആയുധങ്ങളുണ്ടായിരുന്നു.
പേടിച്ചുമാറിയ യുവാക്കളുടെ നേരെ അക്രമിസംഘം കാറോടിച്ചു. ഇതിനിടയിലാണ് ഒരാള്‍ ബോണറ്റില്‍ പെട്ടുപോയത്. പിന്നീട് ഇയാള്‍ കൈവിട്ട് തെറിച്ച് വീഴുകയായിരുന്നു. യുവാവിന്റെ കൈകാലുകള്‍ക്ക് പരിക്കുണ്ട്. നിലവില്‍ ഒരാളെയാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ കാറില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.