
ആലപ്പുഴ: ചേര്‍ത്തല പൂച്ചാക്കലില്‍ മധ്യവയസ്‌ക്കയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊന്നു. പുളിന്താഴ നികര്‍ത്ത് ശരവണന്റെ ഭാര്യ വനജ (50)യാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സമീപവാസികള്‍ ചേര്‍ന്ന് വനജയെ കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയല്‍വാസി വിജീഷാണ് (42) വീട്ടില്‍ കയറി കൊല നടത്തിയത്. ഇയാള്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.