അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

Update: 2021-08-01 13:44 GMT

ഈരാറ്റുപേട്ട: തീക്കോയിയിലെ മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. കൊച്ചിന്‍ നേവി ലെഫ്റ്റനന്റ് ഓഫിസര്‍ ഉത്തരാഖണ്ഡ് സ്വദേശി അഭിഷേക്(27) ആണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവിയിലേക്ക് എട്ടു പേരടങ്ങുന്ന സംഘമായി രണ്ടു കാറുകളില്‍ അരുവി സന്ദര്‍ശിക്കാനെത്തിയതായിരുന്നു. നാലുപേര്‍ അരുവിയില്‍ ഇറങ്ങിയതില്‍ അഭിഷേക് ആഴങ്ങളിലേക്ക് താഴ്ന്നുപോവുകയുമായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നു അരുവി കാണാനെത്തിയ നടക്കല്‍ സ്വദേശി മുജീബ് സംഭവം കാണുകയും ടീം നന്മക്കൂട്ടത്തെ വിവരമറിയിക്കുകയും ചെയ്തു.അരുവിയില്‍ നിന്നു താഴേക്കു പതിക്കുന്ന വെള്ളത്തിന്റെ ശക്തി തിരച്ചിലിനെ ബാധിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ അഭിഷേകിനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഈരാറ്റുപേട്ട പിഎംസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈരാറ്റുപേട്ട ഫയര്‍ ഫോഴ്‌സിനോടൊപ്പം ടീം നന്മക്കൂട്ടം അംഗങ്ങളായ അഷ്‌റഫ് കുട്ടി, സദ്ദാം അജ്മല്‍, സന്ദീപ്, ഹാരിസ്, തന്‍സീര്‍, ഹുബൈല്‍, ജെസി, പരീകുട്ടി, എബി, മന്‍സൂര്‍, മാഹിന്‍ അമീര്‍ തുടങ്ങിയവര്‍ രക്ഷപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

Naval officer drowned while bathing

Tags:    

Similar News