നവ്‌രീത് സിങ് കൊല്ലപ്പെട്ട സംഭവം: പോലിസിന് ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് യോഗേഷ് ഖന്ന ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹി പോലിസിനും സര്‍ക്കാരിനും യുപി രാംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. അന്വേഷണ പുരോഗതിയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി പോലിസിനോട് ആവശ്യപ്പെട്ടു.
നവ്‌നീത് സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിങിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് ദിബ്ദിബയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. വെടിയേറ്റാണ് നവ് രീത് സിങ് കൊല്ലപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് യോഗേഷ് ഖന്ന ആവശ്യപ്പെട്ടു.
കര്‍ഷക പ്രക്ഷോഭത്തിനിടെ ട്രാക്ടര്‍ മറിഞ്ഞാണ് നവ് രീത് സിങ് കൊല്ലപ്പെട്ടതെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്.