എന്‍സിപി ഇടത് മുന്നണിയില്‍ തുടരും; പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്നും ദേശീയ നേതൃത്വം

സിറ്റിങ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് നല്‍കുന്നതിനോടു യോജിപ്പില്ലെന്നും എന്‍സിപി സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Update: 2021-02-03 08:47 GMT

ന്യൂഡല്‍ഹി: എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് ദേശീയ നേതൃത്വം. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്‍ഡിഎഫിന്റെ ഭാഗമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്നും എന്‍സിപി ദേശീയ നേതൃത്വം പറഞ്ഞു. നിലപാട് ശരദ് പവാര്‍ സീതാറാം യെച്ചൂരിയെ അറിയിച്ചു. സിറ്റിങ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് നല്‍കുന്നതിനോടു യോജിപ്പില്ലെന്നും എന്‍സിപി സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്‍സിപി സംസ്ഥാന നേതൃത്വത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കാനുള്ള സിപിഎം നീക്കങ്ങളെ തുടര്‍ന്നാണ് എന്‍സിപിയില്‍ തര്‍ക്കം രൂപപെട്ടിരിക്കുന്നത്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വികാരം.

Tags:    

Similar News