പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

Update: 2024-02-24 10:46 GMT
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് പാസ്സാക്കിയ പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം(ഐപിസി), 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം(സിആര്‍പിസി), 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായാണ് ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ കൊണ്ടുവന്നത്. രാജ്യത്തെ കൊളോണിയല്‍ കാലത്തെ നിയമനിര്‍മ്മാണങ്ങള്‍ക്ക് പകരമായാണ് പുതിയ നിയമമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. മൂന്ന് നിയമങ്ങളും പാര്‍ലമെന്റ് പാസാക്കുകയും കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

Tags:    

Similar News