പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ ഇന്ന്

Update: 2025-01-02 00:47 GMT

തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വ്യാഴാഴ്ച രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആര്‍ലേക്കറെയും ഭാര്യ അനഘ ആര്‍ലേക്കറെയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രിമാരായ കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്റണി രാജു എംഎല്‍എ, എംപിമാരായ ശശി തരൂര്‍, എ എ റഹീം, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവര്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Tags:    

Similar News