ഫയലുമായി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലുള്ളവർ ഇനി രാജ്ഭവനിലേക്ക് വരരുത്: ​ഗവർണർ

പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ളു​മാ​യി​ട്ടാ​ണ് പ​ല​പ്പോ​ഴും മ​ന്ത്രി​മാ​ർ ത​നി​ക്ക് മു​ന്നി​ൽ വ​രാ​റു​ള്ള​ത്. ഫ​യ​ലു​ക​ൾ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ചോദിച്ചാൽ മ​ന്ത്രി​മാ​ർ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​നെ നോ​ക്കും.

Update: 2022-09-19 17:47 GMT

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലേ​ക്ക് ഇ​നി മു​ത​ൽ ഫ​യ​ലു​മാ​യി പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​നെ അ​യ​ക്ക​രു​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ചീ​ഫ് സെക്രട്ടറി​യെ രേ​ഖാ​മൂ​ലം വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. രാ​ജ്യ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഇല്ലാത്ത​വി​ധ​മാ​ണ് കേ​ര​ള​ത്തി​ലെ കാര്യങ്ങൾ.

ഒ​രു മ​ന്ത്രി​ക്ക് പ​തി​ന​ഞ്ചും ഇ​രു​പ​തു​മാ​ണ്​ പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ൾ. ഇ​വ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം ക​ഴി​യു​മ്പോ​ൾ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​തു​ട​ങ്ങും. ഗവർണ​റാ​യ തനി​ക്ക് നാ​ലു​പേ​രാ​ണ് പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​ലു​ള്ള​ത്. പാ​ർ​ട്ടി നി​യ​മി​ക്കു​ന്ന പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ളാ​ണ് മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സി​ൽ കാ​ര്യങ്ങ​ൾ തീരുമാനിക്കുന്ന​ത്.

പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ളു​മാ​യി​ട്ടാ​ണ് പ​ല​പ്പോ​ഴും മ​ന്ത്രി​മാ​ർ ത​നി​ക്ക് മു​ന്നി​ൽ വ​രാ​റു​ള്ള​ത്. ഫ​യ​ലു​ക​ൾ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ചോദിച്ചാൽ മ​ന്ത്രി​മാ​ർ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​നെ നോ​ക്കും. തു​ട​ർ​ന്ന് പേ​ഴ്സ​ന​ൽ സ്റ്റാ​ഫാ​ണ് മ​റു​പ​ടി ന​ൽ​കു​ന്ന​ത്. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. ഇ​നി ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഭാ​ഷ പ്ര​ശ്ന​മാ​ണെ​ങ്കി​ൽ മ​ന്ത്രി​മാ​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി വ​ര​ട്ടെ. പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ൾ​ക്ക് ഇ​നി​മു​ത​ൽ രാജ്ഭവ​നി​ലെ സ്വീ​ക​ര​ണ​മു​റി​യി​ലാ​യി​രി​ക്കും സ്ഥാ​നം. ത​ന്‍റെ ഓ​ഫി​സി​ലേ​ക്ക് മ​ന്ത്രി​മാ​ർ​ക്കൊ​പ്പം പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

Similar News