ലോക്ക് ഡൗണ്‍ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല
ഇതുപ്രകാരം ഒരു വിധത്തിലുമുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല.
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ഉത്തരവില്‍ 13.3 ഖണ്ഡിക ഭേദഗതി വരുത്തി.ഇതുപ്രകാരം ഒരു വിധത്തിലുമുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല. അതേസമയം, ജില്ലാ കലക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസ്സുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളില്‍ ഭാഗികമായി പ്രവര്‍ത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കര്‍ശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.