കാനഡയിലേക്ക് പോവാന്‍ അനുവദിച്ചില്ല; മാതാവിനെ കുത്തികൊലപ്പെടുത്തി മകന്‍

Update: 2024-11-09 17:09 GMT

ന്യൂഡല്‍ഹി: കാനഡയിലേക്ക് മാറിതാമസിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മാതാവിന് കുത്തികൊലപ്പെടുത്തി മകന്‍. ഡല്‍ഹിയിലാണ് സംഭവം. കിഷന്‍ കാന്ത് എന്ന യുവാവാണ് കാനഡയിലേക്ക് മാറാന്‍ മാതാവ് സമ്മതിക്കാത്തതിനെ തുടര്‍ന്ന് അവരെ കത്തിക്കിരയാക്കിയത്. കാനഡയിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട് മാതാവും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടക്കുന്നതിന് മുമ്പ് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കിഷന്‍ കാന്ത് മാതാവിനെ കുത്തികൊലപ്പെടുത്തിയത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. വിവാഹം കഴിച്ചതിന് ശേഷം കാനഡയിലേക്ക് പോവാം എന്നായിരുന്നു മാതാവിന്റെ തീരുമാനം. ഇതാണ് പ്രതിയെ കൊലപാതകത്തിനിടയാക്കിയത്. പുറത്ത് പോയി വന്ന പിതാവിനോട് ക്ഷമിക്കണമെന്നും മാതാവിനെ കൊലപ്പെടുത്തിയെന്നും ഇയാള്‍ പറയുകയായിരുന്നു. ഇയാളെ പോലിസ് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു.





Similar News