വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് മരണസംഖ്യ ആറായി

കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ(63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Update: 2020-05-25 17:30 GMT
വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് മരണസംഖ്യ ആറായി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ(63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നിലവഷളാകുകയായിരുന്നു.

ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആയിഷയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.


Tags:    

Similar News