തലശ്ശേരി: കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. ഒക്ടോബര്‍ 29നാണ് ദിവ്യ അറസ്റ്റിലായത്. തുടര്‍ന്നാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇതില്‍ നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയും കക്ഷിചേര്‍ന്നു.