ഓസ്‌കര്‍ അവാര്‍ഡ് 2022: വില്‍സ് സ്മിത്ത് മികച്ച നടന്‍, ജസീക്ക നടി; 'കോഡ' മികച്ച ചിത്രം
ലോഞ്ച് ആഞ്ചലസ്: 94ാമത് അക്കാദമി പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ലോസ് ആഞ്ജലസിലെ ഡോള്‍ബി തിയറ്ററില്‍ പുരോഗമിക്കുന്നു. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍സ് സ്മിത്തിന് ലഭിച്ചു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയമാണ് വില്‍സ് സ്മിത്തിന് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസിലെ ഇതിഹാസ താരങ്ങളും സഹോദരിമാരുമായ വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് കിംഗ് റിച്ചാര്‍ഡ്. റെയ്ഡനാഡോ മര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍സ് സ്മിത്ത് അവതരിപ്പിച്ചിരുന്നത്.
ദ ഐസ് ഓഫ് ദി ടോമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ജെസിക്ക ചസ്‌റ്റെയിന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നേരത്തെ മൂന്നുതവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ഇവരുടെ ആദ്യ ഓസ്‌കര്‍ അവാര്‍ഡാണ് ഇത്. മൂന്ന് നോമിനേഷനുകളും അവാര്‍ഡുകളാക്കി മാറ്റിയ കോഡയാണ് മികച്ച ചിത്രം. വെസ്റ്റ് സൈഡ് സ്‌റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‌കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്.
മികച്ച സംവിധായിക ജെയ്ന്‍ കാംപിയോണ്‍ 'ദ പവര്‍ ഓഫ് ഡോ?ഗ്' എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. ടെന്നിസ് താരങ്ങളായ വീനസ് വില്യംസും സെറീന വില്യംസും ചേര്‍ന്നാണ് പുരസ്‌കാരദാന ചടങ്ങിന് തുടക്കമിട്ടത്. 23 പുരസ്‌കാരങ്ങളാണ് നിര്‍ണയിക്കപ്പെടുക. വാണ്ട സൈക്‌സ്, എമ്മി ഷൂമെര്‍, റെജീന ഹാള്‍ എന്നിവരാണ് അവതാരകര്‍. പത്തുസിനിമകളാണ് മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്നത്. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'റൈറ്റിങ് വിത്ത് ഫയര്‍' ഇന്ത്യയുടെ ഏക പ്രതീക്ഷയാണ്. 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിലാണ് മല്‍സരം.
പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍
മികച്ച ചിത്രം കോഡ
മികച്ച നടി ജെസീക്ക ചസ്റ്റന്‍ (ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ
മികച്ച നടന്‍ വില്‍ സ്മിത്ത് (കിങ് റിച്ചാര്‍ഡ്)
മികച്ച സംവിധായിക/ സംവിധായകന്‍ ജെയിന്‍ കാമ്പയിന്‍ (ദ പവര്‍ ഓഫ് ദ ഡോഗ്)
മികച്ച ഗാനം ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ)
മികച്ച ഡോക്യുമെന്ററി ചിത്രം സമ്മര്‍ ഓഫ് സോള്‍
മികച്ച ചിത്രസംയോജനം ജോ വാക്കര്‍ (ഡ്യൂണ്‍)
മികച്ച സംഗീതം (ഒറിജിനല്‍) ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍)
മികച്ച അവലംബിത തിരക്കഥ സിയാന്‍ ഹെഡെര്‍ (കോഡ)
മികച്ച തിരക്കഥ (ഒറിജിനല്‍) കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ ലോംഗ് ഗുഡ്‌ബൈ
മിച്ച വസ്ത്രാലങ്കാരം ജെന്നി ബെവന്‍ (ക്രുവല്ല)
മികച്ച അന്താരാഷ്ട്ര ചിത്രം െ്രെഡവ് മൈ കാര്‍ (ജപ്പാന്‍)
മികച്ച സഹനടന്‍ ട്രോയ് കൊട്‌സര്‍ (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം എന്‍കാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരംലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട് പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്) ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം 'ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍'
മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്‌റ്റോറി)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍
മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കര്‍ (ഡ്യൂണ്‍)
മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം നേടി.