ഓസ്‌കര്‍: ഗ്രീന്‍ബുക്ക് മികച്ച ചിത്രം; റാമി മാലിക് മികച്ച നടന്‍, ഒലീവിയ കോള്‍മാന്‍ നടി
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഗ്രീന്‍ബുക്ക് നേടി. ജാസ് പിയാനിസ്റ്റ് ഡോണ്‍ ഷെര്‍ലിയുടെയും അദ്ദേഹത്തിന്റെ െ്രെഡവറും ബോഡിഗാര്‍ഡുമായ ടോണി വലെലോംഗയുടെയും കഥ പറയുന്ന ചിത്രത്തില്‍ വിഗോ മോര്‍ടന്‍സനും മഹര്‍ഷല അലിയുമാണ് പ്രധാന വേഷത്തില്‍.
ലോസാഞ്ചലസ്: പ്രൗഢോജ്ജ്വലമായ വേദിയില്‍ 91 ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഗ്രീന്‍ബുക്ക് നേടി. ജാസ് പിയാനിസ്റ്റ് ഡോണ്‍ ഷെര്‍ലിയുടെയും അദ്ദേഹത്തിന്റെ െ്രെഡവറും ബോഡിഗാര്‍ഡുമായ ടോണി വലെലോംഗയുടെയും കഥ പറയുന്ന ചിത്രത്തില്‍ വിഗോ മോര്‍ടന്‍സനും മഹര്‍ഷല അലിയുമാണ് പ്രധാന വേഷത്തില്‍. ബൊഹീമിയന്‍ റാപ്‌സഡിയിലെ അഭിനയത്തിന് റാമി മാലിക് മികച്ച നടനായി. ദ് ഫേവ്‌റിറ്റിലൂടെ ഒലീവിയ കോള്‍മാന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടി. മെക്‌സിക്കന്‍ ചിത്രമായ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്വറോണാണ് മികച്ച സംവിധായകന്‍.
ഓസ്‌കര്‍ 2019 പുരസ്‌കാര പട്ടിക
- ഗാനം 'ഷാലോ' (ഫ്രം എ സ്റ്റാര്‍ ഈസ് ബോണ്‍)
- ഒറിജിനല്‍ സ്‌കോര്‍: ബ്ലാക്ക് പാന്തര്‍
- അവലംബിത തിരക്കഥ: ബ്ലാക്ക്ക്ലാന്‍സ്മാന്‍
- ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ: ഗ്രീന്‍ ബുക്ക്
- ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്‌കിന്‍
- വിഷ്വല്‍ എഫക്ട്‌സ്: ഫസ്റ്റ് മാന്‍
- സഹനടി: റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്)
- ഡോക്യുമെന്ററി ഫീച്ചര്‍: ഫ്രീ സോളോ
- മേക്കപ്പ് ആന്റ് ഹെയര്‍ സ്‌റ്റൈലിംഗ്: വൈസ്
- വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തര്‍
- പ്രൊഡക്ഷന്‍ ഡിസൈന്‍: ബ്ലാക്ക് പാന്തര്‍
- സിനിമാറ്റോഗ്രഫി: റോമ (അല്‍ഫോന്‍സോ ക്വറോണ്‍)
- സൗണ്ട് എഡിറ്റിംഗ്: ബൊഹീമിയന് റാപ്‌സഡി
- സൗണ്ട് മിക്‌സിംഗ് : ബൊഹീമിയന്‍ റാപ്‌സഡി
- വിദേശഭാഷാ ചിത്രം: റോമ (മെക്‌സിക്കോ)
- എഡിറ്റിംഗ്: ബൊഹീമിയന് റാപ്‌സഡി
- സഹനടന്‍: മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)
- അനിമേറ്റഡ് ഫീച്ചര്‍: സ്‌പൈഡര്‍മാര്‍: ഇന്‍ടു ദി സ്‌പൈഡര്‍വേഴ്‌സ്
- അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ബാവൊ, സംവിധാനം ഡോമീ ഷി, ബെക്കി.
- ഡോക്യുമെന്ററി( ഷോര്‍ട്ട്): പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്
ഇത്തവണത്തെ ഓസ്‌കര്‍ അവതാരകനായി നിയോഗിക്കപ്പെട്ടിരുന്ന കെവിന്‍ ഹാര്‍ട്ട്, ഗേ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക അവതാരകന്‍ ഇല്ലാതെയാണ് ഓസ്‌കര്‍ പ്രഖ്യാപനം.