കശ്മീരിലെ അധിനിവേശ ഭൂമി തിരിച്ചു പിടിക്കുമെന്ന് രാജ്‌നാഥ് സിംഗ്

1994 ഫെബ്രുവരി 22ന് പാര്‍ലമെന്റ് പാസാക്കിയ പാക് അധീന കശ്മീരിലെ ഗില്‍ജിത്, ബാള്‍ട്ടിസ്താന്‍ തുടങ്ങിയ കശ്മീരിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ തിരിച്ചു പിടിക്കാനുള്ള പ്രമേയം ഏകകണ്ഠമായി നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Update: 2022-10-27 13:01 GMT

ബുദ്ഗാം: പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. 1994 ഫെബ്രുവരി 22ന് പാര്‍ലമെന്റ് പാസാക്കിയ പാക് അധീന കശ്മീരിലെ ഗില്‍ജിത്, ബാള്‍ട്ടിസ്താന്‍ തുടങ്ങിയ കശ്മീരിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ തിരിച്ചു പിടിക്കാനുള്ള പ്രമേയം ഏകകണ്ഠമായി നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

പാക് അധിനിവേശ കശ്മീരില്‍ പാകിസ്താന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അധിനിവേശ കശ്മീരില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്താന്‍. അതില്‍ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നതെന്ന് രാജ്‌നാഥ് പറഞ്ഞു. പാകിസ്താന്‍ കണക്ക് പറയേണ്ടി വരും. പാക്കിസ്താന്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അനധികൃതമായി കൈവശം വച്ച പ്രദേശത്തെ ജനങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളാണ് നല്‍കുന്നതെന്ന് പറയാമോ എന്നും അദ്ദേഹം പാക്കിസ്താനോട് ചോദിച്ചു. ശ്രീഗനഗറില്‍, കരസേനയുടെ കാലാള്‍പ്പട ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്‍ അനധികൃതമായി കൈയടക്കിയ ചില പ്രദേശങ്ങള്‍ ഇപ്പോഴും ആ പുരോഗതി കൈവരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വികസനവും സമാധാനവും നഷ്ടപ്പെട്ടിരുന്നു. മുമ്പ് ചില ഇന്ത്യാ വിരുദ്ധര്‍ മതത്തിന്റെ പേരില്‍ സമാധാനവും സൗഹാര്‍ദവും തകര്‍ക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാറിന്റെയും സേനയുടെയും നിരന്തര ശ്രമങ്ങള്‍ വഴി ജമ്മു കശ്മീരില്‍ സമാധാനവും സമാധാനവും ഉണ്ടെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.

Tags:    

Similar News