പാലക്കാട്ട് യുവാക്കളെ നഗ്നരാക്കി പോലിസിന്റെ അതിക്രൂര മര്‍ദ്ദനം
-ലിംഗത്തില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, -കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി, -വംശീയാധിക്ഷേപം നടത്തി, -നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
പാലക്കാട്: കല്‍പ്പാത്തി ശങ്കുവാരമേടില്‍ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടു പോയ സഹോദരങ്ങളെ പോലിസ് അതി ക്രൂരമായി മര്‍ദ്ദിച്ചു. മാച്ചാന്തോട് സ്വദേശിയും എസ് ഡിപിഐ പ്രവര്‍ത്തകനുമായ ബിലാല്‍(20), അനുജന്‍ അബ്ദുര്‍റഹ്‌മാന്‍(18) എന്നിവരെയാണ് പാലക്കാട് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെയുണ്ടായ അക്രമക്കേസില്‍ പ്രതിയാണെന്നു സംശയമുണ്ടെന്നു പറഞ്ഞ് വീട്ടില്‍ക്കയറി പിടിച്ചുകൊണ്ടുപോയ ശേഷമാണ് ക്രൂരമര്‍ദ്ദനം. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ഒരുസംഘം പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാക്കളെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത പോലിസ് തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് ഇരുവരെയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.
മാത്രമല്ല, നഗ്‌നനാക്കി ലിംഗത്തില്‍ ലാത്തികൊണ്ട് അടിക്കുകയും കുരുമുളക് സ്‌പ്രേ ചെയ്‌തെന്നും അബ്ദുര്‍റഹ്‌മാന്‍ പറഞ്ഞു. രണ്ടു പോലിസുകാര്‍ തുടയ്ക്കു മുകളില്‍ കയറിയിരുന്ന് എസ് ഐ കാലിനടിയില്‍ ചൂരല്‍ കൊണ്ട് അടിച്ചു. ലിംഗത്തില്‍ ഷോക്കടിപ്പിച്ച് പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതാക്കുമെന്നും നിന്റെയൊക്കെ കൂമ്പ് കലക്കുമെന്നും പോലിസ് പറഞ്ഞതായും അബ്ദുര്‍റഹ്‌മാന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആര്‍എസ്എസ്സുകാരെ ആക്രമിച്ചത് എന്തിനാണെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നഗ്നനാക്കിയ ശേഷം ലിംഗത്തില്‍ കുരുമുളക് സ്േ്രപ പ്രയോഗിച്ചപ്പോള്‍ വേദന കൊണ്ട് പുളഞ്ഞപ്പോള്‍ സിഗര്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കാന്‍ ശ്രമിച്ചു.
മുസ് ലിംകള്‍ ഈ നാട്ടില്‍ ജീവിക്കേണ്ടെന്നും നീയൊരു മുസ് ലിം കുഞ്ഞിന് ജന്‍മം കൊടുക്കേണ്ടവനല്ലെന്നും പറഞ്ഞായിരുന്നു പോലിസിന്റെ മര്‍ദ്ദനമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പോലിസ് മര്‍ദ്ദനത്തെ കുറിച്ച് കേസ് കൊടുക്കുകയോ വേറെ ആരോടെങ്കിലും പറയുകയോ ചെയ്താല്‍ കള്ളക്കേസില്‍ പ്രതിയാക്കി മഅ്ദനിയെ പോലെ വെളിച്ചം കാണാതെ ജയിലിലടയ്ക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയതായും അബ്ദുര്‍റഹ്‌മാന്‍ ആരോപിച്ചു. പരിക്കേറ്റ അബ്ദുര്‍റഹ്‌മാന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, പോലിസ് മര്‍ദ്ദനത്തെ കുറിച്ച് ആരോടും പറയരുതെന്നു പറഞ്ഞ് അബ്ദുര്‍റഹ്‌മാനെ വിട്ടയച്ചെങ്കിലും സഹോദരന്‍ ബിലാല്‍ എവിടെയാണെന്നു പോലിസ് വ്യക്തമാക്കിയിട്ടില്ല. വീട്ടുകാരോടും ഇതേക്കുറിച്ച് വിവരം നല്‍കിയിട്ടില്ല. സംഭവത്തില്‍ ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.