പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്‍ 15 വരെ പോലിസ് കസ്റ്റഡിയില്‍

കുറ്റം സമ്മതിച്ചെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്ന് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ചപ്പോള്‍ താഹ ഫസല്‍ പറഞ്ഞു

Update: 2019-11-13 14:10 GMT

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തിയ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ നവംബര്‍ 15വരെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. കൂടെ പിടികൂടിയ താഹ ഫസലിനു പനി കാരണം പോലിസ് കസ്റ്റഡിയില്‍ വിടാനുള്ള തീരുമാനം നാളേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയോടെയാണ് അലന്‍ ഷുഹൈബിനെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, പോലിസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ മാവോയിസ്റ്റെന്ന് വിളിച്ചെന്നും അലന്‍ കോടതിയില്‍ പരാതിപ്പെട്ടു. ഇക്കഴിഞ്ഞ രണ്ടാം തിയ്യതി രാത്രി പോലിസ് ഭക്ഷണം നല്‍കിയില്ലെന്നാണു അലന്റെ പരാതി. ഇത് കോടതി രേഖപ്പെടുത്തുകയും ചെയ്തു. തനിക്കെതിരേ തെളിവില്ലാത്തതിനാല്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉപയോഗിച്ച് ഭീകരവാദിയാക്കാനാണ് ശ്രമിക്കുന്നെതെന്ന് അലന്‍ ഷുഹൈബ് മാധ്യമങ്ങളോടു പറഞ്ഞു. കുറ്റം സമ്മതിച്ചെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്ന് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ചപ്പോള്‍ താഹ ഫസല്‍ പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു.




Tags:    

Similar News