കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍

കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് യാത്ര വൈകാനും മരുന്നുകള്‍ റോയല്‍ ഒമാന്‍ പോലിസ് പിടിച്ചെടുക്കാനും കാരണമാവുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

Update: 2022-05-28 05:49 GMT

മസ്‌കറ്റ്:കുറിപ്പടികളില്ലാതെ മരുന്നുകളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍. യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.

ആവശ്യമായ കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് യാത്ര വൈകാനും മരുന്നുകള്‍ റോയല്‍ ഒമാന്‍ പോലിസ് പിടിച്ചെടുക്കാനും കാരണമാവുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.യാത്രക്കാര്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി അവര്‍ കൊണ്ടുവരുന്ന എല്ലാ മരുന്നുകളുടെയും മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനുകള്‍ കൂടി കൈയില്‍ കരുതണമെന്നും അറിയിച്ചിട്ടുണ്ട്.

എത് കമ്പനിയുടെ വിമാനങ്ങളിലും ഒമാനിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News