രാഹില്‍ ഗാന്ധിക്ക് ഹിന്ദുഇസത്തിനെതിരെ 'വെറുപ്പിന്റെ രോഗം'- ബിജെപി
ലഷ്‌ക്കര്‍ ഇ ത്വയ്ബയെക്കാള്‍ അപകടകാരികളാണ് തീവ്ര ഹിന്ദുത്വ ഐഡിയോളജിയെന്ന് 2010 ല്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നുവെന്ന വിക്കി ലീക്‌സിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹി: ഹിന്ദുഇസവും ഹിന്ദുത്വയും ഒന്നല്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വിഷം ചീറ്റി ബിജെപി. രാഹില്‍ ഗാന്ധിക്ക് ഹിന്ദുവിസത്തിനെതിരെ 'വെറുപ്പിന്റെ രോഗ'മാണെന്ന് ബിജെപി നേതാവ് സാമ്പിത്ത് പത്ര പ്രസ്താവനയില്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ് എഴുതിയ 'അയോധ്യക്ക് മുകളിലെ സൂര്യോദയം:നമ്മുടെ കാലത്തെ ദേശീയത' (Sunrise Over Ayodhya: Nationhood in Our Times) എന്ന പുസ്തകത്തിനെതിരെ ഉറഞ്ഞു തുള്ളിയ ഹിന്ദുത്വര്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നു. ഈ മറുപടിയിലാണ് രാഹുല്‍ ഗാന്ധി ഹിന്ദുഇസവും ഹിന്ദുത്വയും രണ്ടാണെന്ന് പറഞ്ഞത്. കോണ്‍ഗ്രസിന്റെ വൃത്തികെട്ട മാനസികാവസ്ഥയാണ് ഇത് തെളിയിക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു. പി ചിദംബരവും ശശിതരൂരുമെല്ലാം നേരത്തെ ഹിന്ദുത്വക്കെതിരെ സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും അത്തരം ചരിത്രമുണ്ട്. ലഷ്‌ക്കര്‍ ഇ ത്വയ്ബയെക്കാള്‍ അപകടകാരികളാണ് തീവ്ര ഹിന്ദുത്വ ഐഡിയോളജിയെന്ന് 2010 ല്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നുവെന്ന വിക്കി ലീക്‌സിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വയെ ഐഎസിനോട് ഉപമിച്ചതാണ് ഹിന്ദുത്വരെ ചൊടിപ്പിച്ചിരിക്കുന്നത്.
വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.മുന്‍ വിദേശകാര്യ മന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ് പതിനഞ്ചാം ലോകസഭയില്‍ അംഗമായിരുന്നു. ബുധനാഴ്ച നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ജെസിക്ക ലാല്‍ കൊലപാതകവുമായി താരതമ്യപ്പെടുത്തിയായിരുന്നു അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ ചിദംബരം പരാമര്‍ശിച്ചത്. ആരും ബാബരി മസ്ജിദ് തകര്‍ത്തില്ലെന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായിരുന്ന ചിദംബരം കളിയാക്കി പറഞ്ഞത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 75 വര്‍ഷം പിന്നിട്ട ശേഷം ആരും ബാബരി മസ്ജിദ് തകര്‍ത്തില്ലെന്ന് പറയുന്നതില്‍ നാണക്കേടുണ്ടെന്നും ചിദംബരം സൂചിപ്പിച്ചിരുന്നു. പ്രതികളെ കുറ്റവിമുകതരാക്കിയതിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. കേസിലെ ഇരുവിഭാഗവും വിധി അംഗീകരിച്ചു അതോടെ വിധി മികച്ചൊരു തീരുമാനമായി കണക്കാക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇരുവിഭാഗവും അംഗീകരിച്ചതുകൊണ്ട് മാത്രം അതൊരു മികച്ച വിധിയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തിരുന്നു. കോണ്‍ഗ്രസ് ഒരു കാലത്തും ഹിന്ദുക്കളെ സഹായിച്ചിട്ടില്ലെന്നും. മറ്റേതെങ്കിലും മതങ്ങളെക്കുറിച്ച് ഇത്തരം പരാമര്‍ശം നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്നും സാമ്പിത്ത് പത്ര ചോദിച്ചു.