പൂഞ്ഞാറില്‍ പി സി ജോര്‍ജ് തോല്‍വിയിലേക്ക്; വ്യക്തമായ ആധിപത്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തൊട്ടടുത്ത എതിരാളിയേക്കാള്‍ 5177 വോട്ടിന്റെ ലീഡ് നേടിയാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മികച്ച മുന്നേറ്റം കാഴ്ച വച്ചത്.

Update: 2021-05-02 05:00 GMT

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വ്യക്തമായ ലീഡ് നേടി മുന്നേറുന്നു. തൊട്ടടുത്ത എതിരാളിയേക്കാള്‍ 5177 വോട്ടിന്റെ ലീഡ് നേടിയാണ് അദ്ദേഹം മികച്ച മുന്നേറ്റം കാഴ്ച വച്ചത്.

കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയുമാണ് ഇവിടെ മല്‍സരിച്ച മറ്റു പ്രമുഖര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എംഎല്‍എ ആണ് പി സി ജോര്‍ജ്ജിന് കാലിടറുന്ന കാഴ്ചയാണ് ആദ്യ റൗണ്ടിലുണ്ടായത്. പി സി ജോര്‍ജിനെതിരേ അട്ടിമറി ജയം നേടി ജോസ് പക്ഷത്തിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിക്കുമോയെന്ന് വരും മണിക്കൂറുകളില്‍ അറിയാം.

കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്നാണ് തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് അവകാശപ്പെട്ടിരുന്നു. പൂഞ്ഞാറില്‍ അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടിരുന്നു.

Tags:    

Similar News