ലോക്ക് ഡൗണ്‍ മറവില്‍ മുസ് ലിം വേട്ട: പിഡിപി പ്രതിഷേധാഗ്‌നി നാളെ

Update: 2020-05-03 15:19 GMT

കോഴിക്കോട്: ജനാധിപത്യരീതിയല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയും നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെയും മുസ് ലിം ആക്ടിവിസ്റ്റുകളെയും തിരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കി യുഎപിഎ ഉള്‍പ്പെടെയുള്ള രാജ്യദ്രോഹ കുറ്റങ്ങള്‍ ചാര്‍ത്തി ലോക്ക് ഡൗണ്‍ മറവില്‍ ജയിലിലടക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മുസ് ലിം വേട്ട അവസാനിപ്പിക്കണമെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി ആവിശ്യപ്പെട്ടു.

    കൊവിഡ് 19 ന്റെ ഭീതിതമായ സാഹചര്യത്തില്‍ രാജ്യം കക്ഷി-രാഷ്ട്രീയ-മത വിത്യാസമന്യേ ഈ പകര്‍ച്ചവ്യധിക്കെതിരേ ശക്തമായി പൊരുതുമ്പോള്‍ കേന്ദ്രസര്‍ക്കര്‍ തങ്ങളുടെ ന്യൂനപക്ഷവിരുദ്ധ വേട്ട തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ വിദ്വേഷ രാഷട്രീയവേട്ടക്കേതിരേ നാളെ സംസ്ഥാനത്ത് മണ്ഡലം ആസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തി പ്രതിഷേധാഗ്‌നി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

    കലാപത്തിന് ആഹ്വാനം ചെയ്യുകയും അതിന് കുറ്റകരമായ നേതൃത്വം വഹിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയോ കലാപകാരികള്‍ക്കെതിരെയോ യാതൊരു നടപടിയും സ്വീകരിക്കാത്ത ഭരണകൂടവും പോലിസും ജനാധിപത്യ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി നേതാക്കളെ കരിനിയമങ്ങള്‍ ചുമത്തി ജയലില്‍ അടക്കുകയാണ്. അലിഗഡിലും ജാമിഅയിലും ഉള്‍പ്പെടെ പൗരത്വ നിഷേധത്തിനെതിരേ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ഥി നേതാക്കളേയും ഉടന്‍ വിട്ടയക്കണമെന്ന് പിഡിപി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


Tags:    

Similar News