ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ അനുമതി
കുവൈത്ത് സിറ്റി: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നാളെ മുതല്‍ നേരിട്ട് വരാന്‍ അനുമതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അധികൃതര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചാണ് ഇന്ത്യയില്‍ നിന്ന് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരാന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.
കുവൈത്തിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നവര്‍ നിര്‍ബന്ധമായും കുവൈത്ത് മുസാഫിര്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഗാര്‍ഹിക തൊഴിലാളികള്‍ ബല്‍സാമ ആപ്ലിക്കേഷന്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് കുവൈത്തില്‍ എത്തിയ ശേഷം രണ്ടുതവണ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയ ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം. ഇത് കൊവിഡ് വ്യാപനം രൂക്ഷമായ നിയന്ത്രിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസം മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴുദിവസവും ആയിരിക്കും.
എല്ലാ എയര്‍ലൈനുകളും പ്രസ്തുത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ലംഘനങ്ങള്‍ക്ക് എയര്‍ലൈനുകള്‍ക്ക് ഉത്തരവാദിത്തമുണ്ടന്നും വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Permission to travel directly to Kuwait from countries including India