'ആദ്യം യുപിയിലുള്ളവര്‍ക്ക് പാര്‍പ്പിടവും അന്നവും നല്‍കൂ'; യോഗിക്ക് മറുപടിയുമായി മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി നല്‍കുമെന്ന യോഗിയുടെ പ്രസ്താവനക്ക് മറുപടിയുമായി പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തി. ആദ്യം യുപിയിലെ വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടവും പട്ടിണിയില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും നല്‍കാന്‍ യോഗി തയ്യാറാവണമെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
'ജമ്മു കശ്മീരില്‍ ഭൂമി നല്‍കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത്. ജമ്മു കശ്മീരില്‍ ഭൂമി നല്‍കുന്നതിന് മുന്‍പ് യുപിയിലെ വീടില്ലാത്ത ജനങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കാന്‍ തയ്യാറാവണം. പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ തയ്യാറാവണം'. മെഹ്ബൂബ മുഫ്തി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജമ്മു കശ്മീര്‍ നയത്തെയും മെഹബൂബ മുഫ്തി പ്രശംസിച്ചു.